ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു

മ​ദ്യ​പി​ച്ച്‌ വാ​ഹ​ന​മോ​ടി​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും മൂ​ന്നു പ്രാ​വ​ശ്യം ഹാ​ജാ​രാ​കാ​തി​രു​ന്ന ശ്രീ​റാ​മി​നോ​ട് കോ​ട​തി അ​ന്ത്യ​ശാ​സ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്.

കേ​സി​ലെ ര​ണ്ടാം പ്ര​തി വ​ഫ ഫി​റോ​സ് ജാ​മ്യ​മെ​ടു​ത്തി​രു​ന്നു. 50,000 രൂ​പ​യു​ടെ സ്വ​ന്തം ജാ​മ്യ​ത്തി​ലും 50,000 രൂ​പ​യ്ക്കു​ള്ള ജാ​മ്യ ബോ​ണ്ടി​ന്‍​മേ​ലു​മാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *