സമിത്വ പദ്ധതിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

കര്‍ഷകര്‍ക്ക് വായ്പ ലഭിക്കാന്‍ സഹായകരമാകുന്ന സമിത്വ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ‘സര്‍വേ ഓഫ് വില്ലേജസ് ആന്റ് മാപ്പിംഗ് വിത്ത് ഇംപ്രൂവൈസ്ഡ് ടെക്നോളജി ഇന്‍ വില്ലേജ് ഏരിയസ്’ (സ്വാമിത്വ) പദ്ധതി ഉദ്ഘാടനം ചെയ്തത്. സ്വമിത്വാ പദ്ധതിക്ക് കീഴില്‍ ഡ്രോണുകളും മറ്റും ഉപയോഗിച്ച്‌ ആകാശ സര്‍വേയിലൂടെ ഗ്രാമീണ ജനതയുടെ സ്വത്ത് വിവരം ശേഖരിച്ച്‌ തയ്യാറാക്കിയ പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണോദ്ഘാടനവും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തി.

ഗ്രാമീണരുടെ സാമ്ബത്തിക ആസ്തി കണക്കാക്കി വായ്പയും മറ്റ് സാമ്ബത്തിക ആനുകൂല്യങ്ങളും ലഭ്യമാക്കാനാണ് പ്രോപ്പര്‍ട്ടി കാര്‍ഡ് നല്‍കുന്നത്. ബാങ്കുകളില്‍ വായ്‌പ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇത് ഉപയോഗിക്കാന്‍ കഴിയും. കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 763 ഗ്രാമങ്ങളില്‍ നിന്നുള്ള ഒരുലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പ്രോപ്പര്‍ട്ടി കാര്‍ഡ് കൈമാറി. 6.62 ലക്ഷം ഗ്രാമങ്ങളിലായി നാലു വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *