ജമ്മു കശ്മിരിലെ ശ്രീനഗറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലിസുകാരന്‍ കൊല്ലപ്പെട്ടു. മറ്റൊരു പൊലിസുകാരനും രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും പരുക്കേറ്റു. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ ശേഷ് പോള്‍ അറിയിച്ചു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവിടെയെത്തിയ പൊലിസിനും സൈന്യത്തിനും നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മുന്‍കരുതലായി മേഖലയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞിരിക്കുകയാണ്.













