അഫ്ഗാനിസ്ഥാനില്‍ 50 ഭീകരര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്


അഫ്ഗാനിസ്ഥാനിലെ ബാദ്ഖീസില്‍ 50 ഭീകരര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. താലിബാന്‍ ഭീകരര്‍ ഉള്‍പ്പെടെയുള്ളവരാണ് കീഴടങ്ങിയതെന്നാണ് പൊലിസ് അറിയിച്ചത്.


ഭീകരരുടെ കീഴടങ്ങല്‍ താലിബാനു വലിയ തിരിച്ചടിയാണെന്നും ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി ഭീകരര്‍ കീഴടങ്ങിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് കീഴടങ്ങിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.


ഈയിടെ നിരവധി ഭീകരാക്രമണങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ നടന്നത്. ജലാലാബാദിലും കാബൂളില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് ഭീകരവാദികള്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് 50 ഭീകരര്‍ കീഴടങ്ങിയെന്ന വാര്‍ത്ത വരുന്നത്.



Sharing is Caring