ശ്രീദേവിയുടെ ശരീരം വീണ്ടും പോസ്റ്റുമാര്‍ട്ടത്തിന് ; ത​ല​യി​ല്‍ ആ​ഴ​ത്തി​ലു​ള്ള മുറിവ്; കൊലപാതക സംശയം ബലപ്പെടുന്നു

ദുബായ്: ബോളിവുഡ് റാണി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബോണികപൂര്‍ ഉള്‍പ്പെടെയുള്ളവരെയും ഹോട്ടല്‍ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. മൃതദേഹം വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്തേക്കുമെന്നും ബോണികപൂര്‍ ഉള്‍പ്പെടെയുള്ളവരെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും വിവരമുണ്ട്.ന​ടി​യു​ടെ ത​ല​യി​ല്‍ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ള്ള​താ​യാ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ ത​ല​യി​ലേ​റ്റ മു​റി​വ് എ​ങ്ങി​നെ സം​ഭ​വി​ച്ചു​വെ​ന്ന​ത് അ​വ്യ​ക്ത​മാ​ണ്. ജുമെയ്റാ എമിറേറ്റ്സ് ടവറിലെ 2201 മുറിയില്‍ മൃതദേഹം കണ്ടെത്തിയത് വരെയുള്ള സംഭവങ്ങള്‍ അറിയുന്നതിനാണ് പോലീസ് എല്ലാവരേയും വീണ്ടും ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഭൗതീകശരീരം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുപോകാന്‍ അനുമതി നല്‍കു. അന്വേഷണം നടക്കുന്നതിനാല്‍ ശ്രീദേവിയുടെ മൃതദേഹം അല്‍ ക്വാസിസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹോട്ടല്‍റും പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. സ്വാഭാവിക മരണമാണെങ്കിലും ആശുപത്രിക്ക് പുറത്ത് നടന്നാല്‍ അത് അന്വേഷിക്കണമെന്നതാണ് ദുബായ് ചട്ടം. ദുബായ് ഡിഎക്സ്ബിയിലെ ആഭ്യന്തരമന്ത്രാലയത്തിലെ ഓഫീസിലാണ് ബോണി കപൂറിനെ ചോദ്യം ചെയ്തത്. വിവാഹം നടന്ന മോഹിത് മാര്‍വയുടെ കുടുംബാംഗങ്ങളെയും ഹോട്ടല്‍ ജീവനക്കാരെയും ചോദ്യം ചെയ്യലിന് വിധേയമാക്കും.

വേണ്ടി വന്നാല്‍ ശ്രീദേവിയുടെ ശരീരം വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്യേണ്ടി വരും. ദുബായ് പബ്ളിക് പ്രോസിക്യൂഷന്‍ പൂര്‍ത്തിയാകും വരെ ദുബായ് വിട്ടു പോകരുതെന്ന് ബോണി കപൂറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീദേവിയുടെ ഫോണ്‍കോള്‍ റെക്കോഡ്സുകളും പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണത്തിന്റെ ഭാഗമായി ശ്രീദേവി ഇന്ത്യയില്‍ എന്തു ചികിത്സ നടത്തിയിരുന്നു എന്തു മരുന്ന് കഴിച്ചിരുന്നു എന്തു സര്‍ജറികളാണ് നടന്നത് ഇവയില്‍ എന്തെങ്കിലും മരണത്തിന് കാരണമായി മാറുന്നതായിരുന്നോ എന്നിങ്ങനെയെല്ലാമുള്ള മെഡിക്കല്‍ റെക്കോഡ്സുകളും പരിശോധനയ്ക്ക് ഇരയാക്കും.

ദുബായ് നിയമപ്രകാരം ആദ്യം അറബിയിലുള്ള മരണസര്‍ട്ടിഫിക്കറ്റും പിന്നീട് അത് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയും നല്‍കും. അതേസമയം ശ്രീദേവിയുടെ മൃതദേഹം ചൊവ്വാഴ്ച ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് കപൂറിന്റെ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്. ശ്രീദേവിയുടെ ശരീരം കൊണ്ടു വരുന്നതിനായി അനില്‍ അംബാനിയുടെ റിലയന്‍സിന്റെ 13 സീറ്റ് ജെറ്റ് വിമാനം ദുബായ് വിമാനത്താവളത്തില്‍ സജ്ജമായിരിക്കുകയാണ്. 4.30 യ്ക്ക് ഈ വിമാനം ഇവിടെ നിന്നും പുറപ്പെടുമെങ്കിലൂം നിലവിലെ സാഹചര്യത്തില്‍ ശരീരം ഇന്ത്യയിലേക്ക് എത്തിക്കാന്‍ അനുമതി കിട്ടുമോ എന്ന ആശങ്ക നില നില്‍ക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *