നിയമസഭാ ​കൈയാങ്കളിക്കേസ്​ സര്‍ക്കാര്‍ പിന്‍വലിക്കുന്നു

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ്​ സര്‍ക്കാറി​ന്റെ കാലത്ത്​ മാണിയു​െട ബജറ്റ്​ ദിനത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്​ രജിസ്​റ്റര്‍ ചെയ്​ത നിയമസഭയിലെ കൈയാങ്കളി കേസ്​ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അന്നത്തെ എം.എല്‍.എയായിരുന്ന വി. ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക്​ നല്‍കിയ നിവേദനം പരിഗണിച്ചാണ്​ കേസ്​ പിന്‍വലിക്കാന്‍ തീരുമാനമെടുത്ത്​. നി​േവദനത്തില്‍ നിയമോപദേശം തേടിയ ശേഷമാണ്​ നടപടി.

2015ല്‍ കെ.എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ്​ അവതരണത്തിനി​െട നിയമസഭയില്‍ നടന്ന കൈയാങ്കളിക്കെതിരെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ്​ ക​േന്‍റാണ്‍മ​െന്‍റ്​ പൊലീസ്​ കേസെടുത്തത്​. പൊതുമുതല്‍ നശിപ്പിക്കുക, നിയമസഭയെ അവഹേളിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി നിയമസഭാ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ച്‌​ കേസെടുക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. അതുപ്രകാരം അന്ന്​ ആറ്​ ഇടത്​ എം.എല്‍.എമാര്‍ക്കെതിരെ പൊലീസ്​ കേസെടുക്കുകയും ​െചയ്​തു.

മുന്‍ എം.എല്‍.എയായ വി. ശിവന്‍കുട്ടിെയ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്​. അന്ന​െത്ത എം.എല്‍.എമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, ​െക. അജിത്​, കുഞ്ഞഹമ്മത്​, സി.കെ സദാശിവന്‍ എന്നിവരും കേസില്‍ പ്രതികളായിരുന്നു. സര്‍ക്കാര്‍ മാറിയപ്പോള്‍ കേസ്​ പിന്‍വലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ​ശിവന്‍കുട്ടി അപേക്ഷ നല്‍കുകയായിരുന്നു. കേസ്​ പിന്‍വലിക്കാന്‍ തീരുമാനിച്ച വിവരം തിരുവനന്തപുരം ചീഫ്​ ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​ കോടതിയെ സര്‍ക്കാര്‍ അറിയിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *