ശൈത്യകാല ഒളിമ്ബിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ കിം ജോങ് ഉന്നിന്റെ സഹോദരി പങ്കെടുക്കും

സോള്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യ കാല ഒളിമ്ബിക്സില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പങ്കെടുക്കും. ദക്ഷിണ കൊറിയന്‍ ഏകീകരണ മന്ത്രാലയം ഇതു സംബന്ധിച്ച സ്ഥിരീകരണം നടത്തിയിട്ടുണ്ട്.

ഉത്തര കൊറിയന്‍ സെറിമോണിയല്‍ ഹെഡ്​ കിം യോങ്​ നാം ഉന്നതതല സംഘത്തിനൊപ്പം ദക്ഷിണ കൊറിയയില്‍ എത്തുന്നുണ്ട്. 1953 ല്‍ കൊറിയന്‍ യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയയില്‍ എത്തുന്ന ആദ്യ ഉത്തര കൊറിയന്‍ ഉദ്യോഗസ്​ഥനായിരിക്കും​ കിം.

ഉത്തര കൊറിയയുടെ മുന്‍ നേതാവ് കിം ജോംഗ്-ഇലിന്റെ ഏറ്റവും ഇളയ മകളാണ് കിം യോ ജോങ്. ഉദ്ഘാടന ചടങ്ങിനില്‍ ഇരു കൊറിയയന്‍ രാജ്യങ്ങളും ഒരു പതാകയ്ക്ക് കീഴിലാകും മാര്‍ച്ച്‌ നടത്തുക.

ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യ കാല ഒളിമ്ബിക്സിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിയിരുന്നു. വെള്ളിയാഴ്​ചയാണ് ഒളിമ്ബിക്സ് ആരംഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കൊറിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ളത് താല്‍കാലിക സൗഹൃദം മാത്രമാണെന്നും ഇതിന്​ നിലനില്‍പില്ലെന്നുമാണ്​ വിദഗ്​ധരുടെ അഭിപ്രായം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *