യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകത്തില്‍ സി പി എം കണ്ണൂര്‍ നേതൃത്വം പ്രതിരോധത്തില്‍. കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല എന്നാവര്‍ത്തിക്കുമ്പോഴും തുടരുന്ന അക്രമങ്ങള്‍ പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ വല്ലാതെ ഒറ്റപ്പെടുത്തുന്നുണ്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും കേന്ദ്ര നേതൃത്വവും ഇതില്‍ അസ്വസ്തരാണ്. ഇതിനിടയിലാണ് ശുഹൈബിന്റെ കൊലപാതകത്തില്‍ പി ജയരാജന്‍ നയിക്കുന്ന പാര്‍ട്ടി കണ്ണൂര്‍ നേതൃത്വത്തിനെതിരെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രത്യക്ഷമായി രംഗത്തു വന്നത്.
ഇതോടെ കൊലപാതകത്തില്‍ പാര്‍്ട്ടി നേതൃത്വം രണ്ട് തട്ടിലാണെന്ന് മറനീക്കി പുറത്തുവന്നു. പുകഴ്ത്തല്‍ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ അനിഷ്ടത്തിന് പാത്രമായ പി ജയരാജന്‍ ശുഹൈബ് വധത്തോടെ കൂടുതല്‍ പ്രതിരോധത്തിലായി. പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ നേതൃത്വത്തിന് പിന്നീട് അത് തിരുത്തേണ്ടി വന്നിരുന്നു. കേസില്‍ പിടിയിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെയാണെന്ന് ജയരാജന്‍ പിന്നീട് തിരുത്തി. ഇതിനിടയിലാണ്, നേതാക്കള്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് കൃത്യം നിര്‍വ്വഹിച്ചതെന്ന് പ്രതി തന്നെ വ്യക്തമാക്കിയിത്. അടിച്ചാല്‍ പോരാ വെട്ടണമെന്നും ഡമ്മി പ്രിതികളെ ഹാജരാക്കി രക്ഷപ്പെടുത്താമെന്നും പാര്‍ട്ടി പ്രാദേശിക നേതൃത്വം ഉറപ്പ് നല്‍കിയെന്നാണ് ആകാശ് പറഞ്ഞതായി പുറത്തു വരുന്ന റിപ്പോര്‍്ട്ടുകള്‍.

കൊലപാതകം സ്വാഭാവീക പ്രതികരണമാണെന്നാണ് കണ്ണൂര്‍ പാര്‍ട്ടി പറയുന്നത്. എന്നാല്‍ കോടതിയുടെ പണി പാര്‍ട്ടി എടുക്കേണ്ടെന്നായിരുന്നു കോടിയേരിയുടെ മറുപടി. കൊലപാതകത്തിന്റെ പ്രതിഷേധം ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസിലേക്ക് നീണ്ടതും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും , പിന്നീട് കെ കെ രമയുടെനേതൃത്വത്തില്‍ ആര്‍എംപി പ്രവര്‍ത്തകരും എകെജി സെന്ററിന്റെ മുന്നില്‍ പ്രകടനം നടത്തിയിരുന്നു. ആര്‍ എസ് എസ്് പ്രതിഷേധത്തിനും എകെജി സെന്റര്‍ തുടര്‍ച്ചയായി വേദിയാകുന്നുണ്ട്. ഇൗ സാഹചര്യത്തല്‍ ബിജെപി ദേശീയ തലത്തില്‍ ഉയര്‍ത്തുന്ന വിഭാഗീയ രാഷ്ട്രീയവും അക്രമങ്ങളുംപ്രതിരോധിക്കാനാവാതെ കുഴങ്ങുകയാണ് കേന്ദ്ര നേതൃത്വവും സീതാറാം യ്ച്ചൂരിയും. തൃശൂരില്‍ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന യെച്ചൂരുയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.













