ശുചീകരണത്തിനായി തൂമ്പയെടുത്ത് ചെന്നിത്തല

പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ മണ്ഡലമായ ഹരിപ്പാട്ട് ശുചീകരണത്തിന് തൂന്‌പെയടുത്ത് ഇറങ്ങി. രാവിലെ എട്ടുമണിയോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു ചെന്നിത്തലയുടെ ശുചീകരണ യജ്ഞം. മുണ്ട് മടക്കിക്കുത്തി കൈയുറയും മുഖാവരണവും സഌപ്പര്‍ ചെരുപ്പും ധരിച്ച് ചെന്നിത്തല ശുചീകരണത്തിനിറങ്ങിയപ്പോള്‍ നാട്ടുകാര്‍ക്കും ആവശേമായി. അവരും രമേശിനൊപ്പം ചേര്‍ന്നു.
പനി പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നടപടിക്കായി ആരും കാത്തുനില്‍ക്കരുതെന്നും ബഹുജന പങ്കാളിത്തത്തോടെ ശുചീകരണത്തിനായി മുന്നിട്ട് ഇറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 122 എന്നതാണ് അവസാനം ലഭ്യമായ കണക്ക്. എന്നിട്ടും പ്രതരോധ പ്രവര്‍ത്തനം ചെയ്യാതെ പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന രീതിയിലാണ് സര്‍ക്കാരിന്റെ നില്‍പെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ശുചീകരണ പ്രവര്‍ത്തനം തുടക്കത്തിലെ പാളപ്പോയതാണ് സാഹചര്യം ഗുരുതരമാക്കിയത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 6982 ആയി. ഇരുപത് ദിവസത്തിനുള്ളില്‍ മാത്രം രണ്ടായിരം പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള കണക്കാണിത് .യഥാര്‍ത്ഥ കണക്ക് ഇതിന്റെ പലമടങ്ങ് വരുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *