കോഴിക്കോട് വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധനവ്


ഖത്തര്‍ പ്രതിസന്ധിയെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധന. മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെയാണ് ഇത്. കോഴിക്കോട്ടുനിന്നുള്ള പച്ചക്കറി ഇറക്കുമതിയാണ് ഖത്തര്‍ പ്രധാനമായും ആശ്രയിക്കുന്നത്.
തേങ്ങ, ചെറുനാരങ്ങ, മാങ്ങ, വിവിധയിനം പച്ചക്കറികള്‍, സവാള എന്നിവയാണ് പ്രധാനമായും കോഴിക്കോട് വിമാനത്താവളം വഴി ഖത്തറിലേക്കയയ്ക്കുന്നത്. നേരത്തേ നാലുടണ്ണില്‍ താഴെയുണ്ടായിരുന്ന പ്രതിദിനകയറ്റുമതി ഖത്തര്‍ പ്രതിസന്ധിയോടെ എട്ടുമുതല്‍ 15 ടണ്‍വരെയായി ഉയര്‍ന്നു. കോഴിക്കോടിനു പുറമെ കൊച്ചിയെക്കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ കോഴിക്കോട്ടെ കയറ്റുമതിക്കാര്‍ സാധനങ്ങള്‍ കയറ്റുന്നത്. ഇതു കൂടിച്ചേരുമ്‌ബോള്‍ ഖത്തറിലേക്കുള്ള മൊത്തം കയറ്റുമതി 65 ടണ്ണിനുമുകളിലായി ഉയരും.
കോഴിക്കോട്ടുനിന്ന് വലിയ വിമാനങ്ങള്‍ ഇല്ലാത്തതാണ് കൊച്ചിയെ പ്രധാനമായും ആശ്രയിക്കാന്‍ കാരണമായിരിക്കുന്നത്. ഖത്തര്‍ എയര്‍, എയര്‍ ഇന്ത്യ, ജെറ്റ് എയര്‍ എന്നീ വിമാനക്കമ്ബനികള്‍ വഴിയാണ് ഇപ്പോള്‍ കോഴിക്കോട്ടുനിന്നുള്ള കയറ്റുമതി. കൊച്ചിയിലെത്തുമ്‌ബോള്‍ ഒമാന്‍ എയര്‍, ശ്രീലങ്കന്‍ എയര്‍ എന്നീ വിമാനക്കമ്ബനികളും ഇവയോടൊപ്പം ചേരും.
ഖത്തറിലേക്ക് പച്ചമുളക്, പുതിന, തക്കാളി, കോളിഫ് ളവര്‍, കാരറ്റ്, എന്നിവയും പ്രതിസന്ധിയെത്തുടര്‍ന്ന് കയറ്റിയയയ്ക്കാന്‍ തുടങ്ങി. മറ്റു വിമാനക്കമ്ബനികള്‍ പ്രതിസന്ധി മുന്നില്‍ക്കണ്ട് നിരക്കുയര്‍ത്തിയപ്പോള്‍ ഖത്തര്‍ എയര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയാണ് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നത്.




Sharing is Caring