ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ബിജു രമേശ്

ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ബിജു രമേശ്. കൊലപാതകത്തിന് സാഹചര്യം ഒരുക്കിയതും സൂക്ഷ്മാനന്ദയാണെന്നും മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി നടത്തിയ കൊലപാതകമായിരുന്നു അതെന്നും ബിജു രമേശ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. സൂക്ഷ്മാനന്ദയെ മഠാധിപതിയാക്കാമെന്ന് വെളളാപ്പളളി നടേശന്‍ ഉറപ്പു നല്‍കിയതായും ബിജു രമേശ് ആരോപിച്ചു.സ്വാമി ശാശ്വതീകാനന്ദ അറിഞ്ഞുകൊണ്ട് സമാധിയായി എന്ന നിലപാടിലായിരുന്നു സ്വാമി സൂക്ഷ്മാനന്ദയുടേത്. പതിവായി കുളിമുറിയില്‍ കുളിച്ചിരുന്ന ശാശ്വതികാനന്ദയെ കുളിമുറി മലമൂത്ര വിസര്‍ജ്ജനം നടത്തി ഉപയോഗ്യശൂന്യമാക്കിയ ശേഷം കടവില്‍ കുളിക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നുവെന്നും ബിജു രമേശ് ആരോപിച്ചു.സ്വാമി സൂക്ഷ്മാനന്ദയ്ക്കു കൊലപാതകത്തില്‍ പങ്കുണ്ട്. ശാശ്വതികാനന്ദ മരണപ്പെടുന്ന സമയത്ത് ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ശാശ്വതികാനന്ദയുടെ പേരില്‍ മഠത്തിലേക്കു വന്ന പണവും ഭൂമിയുമെല്ലാം തട്ടിയെടുത്തവരും സംശയത്തിന്റെ നിഴലിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *