തിരുവനന്തപുരം: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകർച്ചക്കുകാരണം ലാഭം മാത്രം നോക്കിയുള്ള മാനേജ്‌മെന്റ് തീരുമാനങ്ങളാണെന്ന് മുൻ താരം സുശാന്ത് മാത്യു. ഇയാൻ ഹ്യൂമിനെപ്പോലുള്ള മികച്ച താരങ്ങളെ ഒഴിവാക്കിയത് തിരിച്ചടിയായി. പുതിയ താരങ്ങളെത്തിയപ്പോൾ അത് ടീമിന്റെ ഒത്തിണക്കത്തെ ബാധിച്ചെന്നും സുശാന്ത് പറഞ്ഞു. ചെറിയ ഓഫറായത് കൊണ്ടാണ് താൻ ബ്ലാസ്റ്റേഴ്‌സ് വിട്ടതെന്നും സുശാന്ത് മാത്യു വെളിപ്പെടുത്തുന്നു.












