കെ.എം മാണി ഒരുഘട്ടത്തില്‍ ഇടതുമുന്നണിയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്‌

കോട്ടയം : കെ.എം മാണി ഒരുഘട്ടത്തില്‍ ഇടതുമുന്നണിയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്‌ രംഗത്ത്‌. മാണിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഈ നീക്കമെന്നും ഇതിനുവേണ്ടി ഇടനില നിന്നത്‌ താനാണെന്നും പി.സി ജോര്‍ജ്‌ വെളിപ്പെടുത്തി. കോട്ടയത്ത്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ജോര്‍ജ്‌ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്‌.
മാണിയെ മുഖ്യമന്ത്രിയാക്കാനായി സിപിഎമ്മുമായി താന്‍ ചര്‍ച്ച നടത്തിയെന്നും ഇതിനെ നേരിടാന്‍ മുഖ്യമന്ത്രി കൊണ്ടുവന്നാണ്‌ ബാര്‍ കോഴ ആരോപണമെന്നും പി.സി ജോര്‍ജ്‌ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *