ശാരീരിക വൈകല്യമുള്ളവർക്ക്‌ വോട്ട്‌ രേഖപ്പെടുത്താൻ പ്രത്യേക സൗകര്യം

തിരുവനന്തപുരം: അന്ധതയോ മറ്റ്‌ ശാരീരികാവശതകളോ ഉള്ളവർക്ക്‌ വോട്ട്‌ ചെയ്യാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷൻ അറിയിച്ചു. ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രത്തിലെ ബാലറ്റ്‌ യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ പരസഹായം കൂടാതെ വോട്ട്‌ രേഖപ്പെടുത്തുന്നതിനോ സാധിക്കാത്തവർക്ക്‌ 18 വയസ്സിൽ കുറയാത്ത പ്രായമുള്ള ഒരു വ്യക്തിയെ വോട്ട്‌ രേഖപ്പെടുത്താൻ കൂടെ കൊണ്ടു പോകാം. സഹായിയായി പോകുന്നയാൾ മറ്റൊരു സമ്മതിദായകന്റെ സഹായിയായി ഒരു പോളിംഗ്‌ സ്റ്റേഷനിലും പ്രവർത്തിച്ചിട്ടില്ലെന്നും സമ്മതിദായകനുവേണ്ടി താൻ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യസ്വഭാവം കാത്ത്‌ സൂക്ഷിച്ചുകോള്ളാമെന്നും രേഖാമൂലം ഉറപ്പ്‌ നൽകണം.
സ്ഥാനാർഥികൾക്കോ തിരഞ്ഞെടുപ്പ്‌ ഏജന്റിനോ ഏതെങ്കിലും ഒരു സമ്മതിദായകന്റെ സഹായിയായി പ്രവർത്തിക്കാം. എന്നാൽ പ്രിസൈഡിംഗ്‌ ഓഫീസറോ മറ്റേതെങ്കിലും പോളിംഗ്‌ ഓഫീസറോ സമ്മതിദായകരുടെ സഹായിയാകാൻ പാടില്ല. ശാരീരികാവശതയുള്ളവരെ ക്യൂവിൽ നിർത്താതെ പ്രത്യേകമായി പോളിംഗ്‌ സ്റ്റേഷനിലേയ്ക്ക്‌ പ്രവേശിപ്പിക്കേണ്ടതാണെന്നും തിരഞ്ഞെടുപ്പ്‌ കമ്മീഷൻ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *