കോഴിക്കോട് ഉമ്മന്‍ചാണ്ടി -ബിഷപ്പ് കൂടികാഴ്ച

കോഴിക്കോട്> മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോഴിക്കോട്, താമരശ്ശേരി ബിഷപ്പുമാരുമായും കൂടികാഴ്ച നടത്തി. കോഴിക്കോട് ബിഷപ്പ് ഹൗസിലാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. കസ്തൂരിരംഗന്‍ വിഷയത്തില്‍ ആശങ്കകള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ബിഷപ്പുമാര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ചര്‍ച്ചയെക്കുറിച്ച് അഭിപ്രായം പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

അതേ സമയം ആര്‍എംപി നേതാവ് എന്‍ വേണുവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു രഹസ്യ കൂടിക്കാഴ്ച.തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലവിലുള്ള ആര്‍എംപി-കോണ്‍ഗ്രസ് രഹസ്യ ധാരണയ്ക്കിടെയാണ് ഈ കൂടികാഴ്ചയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *