ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിക്കാന്‍ നീക്കം ; മുടി മുറിച്ച്‌ മുഖ്യമന്ത്രിക്ക് നല്‍കുമെന്ന് പ്രതിഷേധം

പറവൂര്‍: ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിക്കാനെത്തിയ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും പ്രതിഷേധം . മരങ്ങളുടെ ശിഖരം മുറിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെ ശ്രമത്തില്‍ നിന്ന് കെഎസ് ഇബി താത്കാലികമായി പിന്മാറി. ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയായതിനെ തുടര്‍ന്നുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് വൈദ്യുത ടവറിനു സമീപമുള്ള 8 മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാന്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. അധികം ഉയരത്തില്‍ ഉള്ള മര ചില്ലകള്‍ മുറിക്കും എന്ന് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയതിന് ശേഷമാണു കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത് . എന്നാല്‍ ഇന്ന് രാവിലെ അധികൃതര്‍ മരം മുറിക്കാനെത്തിയതോടെയാണ് ശാന്തി വനം സംരക്ഷണ സമിതി വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങിയത് .ശിഖരം മുറിക്കാന്‍ എന്ന പേരില്‍ മരങ്ങള്‍ മുറിക്കാന്‍ തന്നെയാണ് കെ എസ് ഇ ബി വന്നതെന്ന് സ്ഥലം ഉടമ മീന മേനോന്‍ ആരോപിച്ചു. പ്രതിഷേധത്തിന് സമ്മര്‍ദം ചെലുത്തി തന്നെ അറസ്റ്റ് ചെയ്യാന്‍ ആണ് പോലീസ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ വീണ്ടും കെ എസ് ഇ ബി മരം മുറിക്കാനുള്ള നീക്കവുമായി എത്തിയാല്‍ മുടി മുറിച്ചു മുഖ്യമന്ത്രിക്ക് അയച്ചു നല്‍കി പ്രതിഷേധിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *