ശശികലക്ക് വി.ഐ.പി പരിഗണന: രൂപ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കണമെന്ന് എ.ഐ.എ.ഡി.എം.കെ

അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികലക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയത് സംബന്ധിച്ച് ഡി.ഐ.ജി ഡി.രൂപ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കണമെന്ന് എ.ഐ.എ.ഡി.എം.കെ കര്‍ണാടക സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ രൂപ ടിവി ചാനലുകളില്‍ അഭിമുഖങ്ങളും പത്രകുറിപ്പുകളും നല്‍കുന്നന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നാണ് പരാതിയിലെ ആവശ്യം. കര്‍ണാടക എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി സെക്രട്ടറിയും വക്താവുമായ പുകഴന്തിയെ പ്രതിനിധീകരിച്ച് അഭിഭാഷകനായ എന്‍. കൃഷ്ണപ്പനാണ് സര്‍ക്കാറിന് പരാതി കൈമാറിയത്.

രൂപ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ജൂലൈ 12 ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു കോടി രൂപ കോഴ വാങ്ങിയാണ് സൗകര്യങ്ങള്‍ അനുവദിച്ചതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
ജയില്‍ ചട്ടങ്ങള്‍ മറികടന്ന് ശശികലക്ക് അനുവദിച്ച പ്രത്യേക അടുക്കള ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പിന്നീട് എടുത്തുമാറ്റുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *