വിന്‍സന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി


സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹരജി മാറ്റിയത്.


ജാമ്യാപേക്ഷ പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാന്‍ പൊലിസിനോട് ആവശ്യപ്പെട്ടിരുന്നു.
ശബ്ദപരിശോധന നടത്താനായി എം.വിന്‍സിന്റിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലിസ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു.


നേരത്തെ കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് വിന്‍സന്റ് ജില്ലാ കോടതിയില്‍ ഹരജി നല്‍കിയത്



Sharing is Caring