ശരീരത്തില്‍ 38 മുറിവുകള്‍ , പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പോലീസിനു നല്‍കി


പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത്‌ 38 മുറിവുകള്‍. പത്തു മുറിവുകള്‍ ആയുധം വഴിയും 28 മുറിവുകള്‍ മല്‍പ്പിടിത്തത്തിലും സംഭവിച്ചതാണെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌.
ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നെന്ന സൂചന സ്‌ഥിരീകരിക്കാന്‍ ശരീര സാമ്പിളുകള്‍ ഡി.എന്‍.എ. പരിശോധനയ്‌ക്കായി അയച്ചു.ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചതോ കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവോ ആണു മരണകാരണമെന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ പോലീസിനു കൈമാറി. ഓരോ മുറിവിന്റെയും ആഴവും വിശദാംശങ്ങളും അഞ്ചു പേജുള്ള റിപ്പോര്‍ട്ടിലുണ്ട്‌. കഴുത്തില്‍ കൈകൊണ്ട്‌ അമര്‍ത്തിയതിന്റെ രണ്ടു പാടുകളും കണ്ടെത്തി. പി.ജി. വിദ്യാര്‍ഥിയാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയതെന്നും നടപടികളില്‍ വീഴ്‌ചയുണ്ടായെന്നുമുള്ള വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക്‌ വിഭാഗം ഡെപ്യൂട്ടി പോലീസ്‌ സര്‍ജന്‍ ഡോ. ലിസ ജോണിന്റെ നേതൃത്വത്തിലാണ്‌ വെള്ളിയാഴ്‌ച പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയതെന്ന്‌ അവര്‍ വ്യക്‌തമാക്കി.




Sharing is Caring