വിവാദ അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡ് കോപ്‌റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടു രാജ്യസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റം. ഇന്നലെ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ മേശപ്പുറത്തു വച്ചു. എന്നാല്‍, ഇതുമായി ബന്ധപ്പെടുത്തി തന്നോടു ഭീഷണിവേണ്ടെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി തിരിച്ചടിച്ചു. കോപ്‌റ്റര്‍ ഇടപാടില്‍ തെളിവുണ്ടെങ്കില്‍ നടപടി എടുക്കണം. കോഴവാങ്ങിയവര്‍ക്കെതിരേ നടപടി വേണം. അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡ് കമ്പനിയെ മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എം.ആര്‍.എം.ജി.എസ്. കമ്പനിയുടെ ഷോപ്പിങ് മാളില്‍ കടമുറികളുണ്ടെന്ന് ബി.ജെ.പി. ആരോപിച്ചു. ഇക്കാര്യം സമ്മതിച്ച രാഹുല്‍ ഇതിന് അഗസ്‌റ്റ വെസ്‌റ്റ്‌ലാന്‍ഡ് കമ്പനിയുമായി ബന്ധമില്ലെന്നും പ്രതികരിച്ചു.













