ശമനമില്ലാതെ മഹാമാരി, ലോകത്ത് 2.80 കോടി കൊവിഡ് ബാധിത‌ര്‍, 907,248 മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 28,011,870 പേര്‍ക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 907,248 പേര്‍ ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചു. 20,082,808 പേര്‍ രോഗമുക്തി നേടി.

വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും അമേരിക്കയാണ് ആദ്യ സ്ഥാനത്ത്. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രസീലിനെ മറികടന്ന് ഇന്നലെ രണ്ടാംസ്ഥാനത്തെത്തിയിരുന്നു. യു എസില്‍ 6,548,737 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ 195,196 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു. 3,840,461 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ 4,462,965 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 75,091 പേര്‍ മരിച്ചു. 3,466,819 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 4,199,332 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 128,653 ആയി. 3,453,336 പേര്‍ സുഖം പ്രാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *