ശബരിമല സ്ത്രീപ്രവേശനം: മലക്കംമറിഞ്ഞ് ബിജെപി, വിശ്വാസികള്‍ക്കൊപ്പം സമരത്തിന് ഇറങ്ങുമെന്ന് ശ്രീധരന്‍പിളള


തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ നിലപാട് മാറ്റി ബിജെപി . വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


സുപ്രീംകോടതി വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കും. വിശ്വാസികള്‍ക്ക് ഒപ്പം സമരത്തിനുണ്ടാകും. സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ശ്രീധരന്‍ പിളള പറഞ്ഞു.




Sharing is Caring