പലിശ മഹാരാജ’നെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; കോടതിയില്‍ നാടകീയ രംഗങ്ങള്‍


കൊള്ളപ്പലിശക്കാരന്‍ മഹാരാജ മഹാദേവനെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നടപടിക്രമങ്ങള്‍ക്കിടെ തോപ്പുംപടി മജിസ്‌ട്രേറ്റ് കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിയെ കസ്റ്റടിയില്‍ വിട്ടയച്ചശേഷം പ്രോസിക്യൂട്ടര്‍ കോടതിക്കകത്ത് പരസ്യമായി പ്രതിഷേധിച്ചു. പിന്നാലെ മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ നിര്‍ത്തിവച്ച്‌ ഇറങ്ങിപ്പോവുകയും ചെയ്തു.


പ്രതിഭാഗത്തിന്റെ വാദം കേട്ടതിനു പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഇതിനുപിന്നാലെ തനിക്ക് സംസാരിക്കണമെന്ന് പ്രോസ്യുഷന്‍ പറഞ്ഞെങ്കിലും കോടതി നിരസിക്കുകയായിരുന്നു. തുറന്ന കോടതിയില്‍ പ്രോസിക്യൂട്ടര്‍ വീണ്ടും കാര്യങ്ങള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞ സാഹചര്യത്തിലാണ് കേസിന്റെ മെറിറ്റിലേക്ക് ഈ ഘട്ടത്തിലേക്ക് കടക്കേണ്ടതില്ലന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കിയത്‌




Sharing is Caring