ശബരിമല തീര്‍ഥാടനം: മണ്ഡലകാലത്ത് ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നി‍ര്‍ബന്ധം


തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നി‍ര്‍ബന്ധം. നവംബര്‍ 16നു തുടങ്ങുന്ന തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാകും നടത്തുകയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ നിയന്ത്രിക്കും.‍


ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് ഭരണസമിതിയുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതു സംബന്ദിച്ച തീരുമാനമുണ്ടായത്. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടനം പൂര്‍ണ തോതില്‍ നടത്തുന്നതിനു പരിമിതികളുണ്ടെന്നു യോഗം വിലയിരുത്തി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന തീര്‍ഥാടകരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി തിരക്കില്ലാതെ ദര്‍ശത്തിന് എത്തിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കാനാണ് തീരുമാനം.




Sharing is Caring