ഡല്‍ഹി എയിംസില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു, രണ്ട് മാസത്തിനിടെ ഇത് അഞ്ചാമത്തെ മരണം


ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ബംഗളൂരു സ്വദേശിയായ വികാസ്(22) എന്ന വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റലിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.ചില മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് വികാസ് നേരത്തെ ചികിത്സ തേടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മരണം സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ജൂണ്‍ 5ന് ശേഷം എയിംസില്‍ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കേസാണിത്. ജൂലായ് 17 ന് മദ്ധ്യ പ്രദേശ് സ്വദേശിയായ 32 കാരനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജൂലായ് 10 ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയും, ജൂലായ് ആറിന് കൊവിഡ് സ്ഥിരീകരിച്ച മാദ്ധ്യമ പ്രവര്‍ത്തകനും ജൂണ്‍ അ‌ഞ്ചിന് വയോധികനേയും എയിംസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.




Sharing is Caring