ശബരിമല തീര്‍ഥാടകര്‍ക്കെന്ന പേരില്‍ ശ്രീവല്‍സം ഗ്രൂപ്പ് വ്യാപകമായി നിലം നികത്തിയതായി ആക്ഷേപം

ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാനെന്ന പേരില്‍ ആദായ നികുതി അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പ് വ്യാപകമായി നിലം നികത്തിയതായി ആക്ഷേപം. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് കുളനടയില്‍ നികത്തിയ സ്ഥലത്ത് ഹോട്ടല്‍ നിര്‍മിക്കാനും ശ്രമിച്ചു. ശബരിമല തീര്‍ഥാടകരുടെ വാഹനം പാര്‍ക്ക് ചെയ്യാനെന്ന പേരിലാണ് ഇവര്‍ നിലം നികത്താനുള്ള വഴി കണ്ടെത്തിയത്.
പഞ്ചായത്തുമായി സഹകരിച്ച് രണ്ട് വര്‍ഷം തീര്‍ഥാടകര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി. തീര്‍ഥാടനകാലം കഴിഞ്ഞതോടെ ചുറ്റുമതില്‍ നിര്‍മിച്ച് രണ്ടാംഘട്ടമായി ഏക്കര്‍ക്കണക്കിന് നിലം മണ്ണിട്ട് നികത്തി. എന്നാല്‍ കഴിഞ്ഞ ശബരിമല തീര്‍ഥാടനകാലത്ത് വാഹന പാര്‍ക്കിങ് അനുവദിച്ചിരുന്നില്ല.
നികത്തിയ ഭൂമിയില്‍ ഹോട്ടല്‍ സമുച്ചയത്തിന്റെ പണികള്‍ തുടങ്ങിയതോടെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ വ്യാപകമായി നിലംനികത്തിയതായി തെളിയുകയും ചെയ്തു. ആദായനികുതി വകുപ്പിന്റെ അന്വേഷണമുണ്ടായ സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് ഇതിനെതിരെ നടപടി തുടങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *