ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ ഇന്ന് വാദം പുനരാംഭിക്കും.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചേക്കും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ആണ് സുപ്രീംകോടതിയില്‍ ഹാജരാകുക. ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന നിലപാട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇന്ന് കോടതിയില്‍ ആവര്‍ത്തിക്കും. ജസ്റ്റിസ് ദീപക്മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.












