ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കിയ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി

ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി നടപ്പാക്കിയ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊല്ലത്ത് എന്‍ഡിഎ പൊതുയോഗത്തില്‍ സംസാരിക്കുമ്ബോഴാണ് പ്രധാനമന്ത്രി എല്‍ഡിഎഫിന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചത്.

ശബരിമലയില്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും മോഡി പറഞ്ഞു. ഇന്ത്യ ചരിത്രത്തെയും സംസ്‌ക്കാരത്തെയും അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകാര്‍ എന്നത് വ്യക്തമാണെന്നും മോഡി പ്രസംഗത്തില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി പരസ്യപ്രസ്താവന നടത്തുന്നത്. ശബരിമലയുടെ കാര്യം വിശ്വാസത്തിന്റേ താണെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *