സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ വില്യംസ് സഹോദരിമാര്‍ രണ്ടാം റൗണ്ടില്‍ കടന്നു. 24-ാം റിക്കാര്‍ഡ് ഗ്രാന്സ്ലാം ലക്ഷ്യമിട്ടെത്തിയ സെറീന ആദ്യ റൗണ്ടില്‍ ജര്‍മനിയുടെ തത്യാന മരിയയെ ആണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായാണ് സെറീന രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്കോര്‍: 6-0, 6-2. റോഡ് ലാവര്‍ അരീനയില്‍ മത്സരം തീര്‍ക്കാന്‍ വെറും 49 മിനിറ്റുകള്‍ മാത്രമാണ് സെറീനയ്ക്കു വേണ്ടിവന്നത്.
സെറീനയുടെ സഹോദരി വീനസ് റൊമാനിയന്‍ താരത്തെയാണ് വീഴ്ത്തിയത്. റൊമാനിയയുടെ മിഹേല ബുസാര്ന്സ്കുവിനെ ഒന്നിനെതിര രണ്ടു സെറ്റുകള്‍ക്കാണ് വീനസ് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-7 (3-7), 7-6 (7-3), 6-2. റൊമാനിയന്‍ താരത്തെ കടുത്തപോരാട്ടത്തിനൊടുവിലാണ് വീനസിന് വീഴ്ത്താനായത്. ആദ്യ രണ്ട് സെറ്റുകള്‍ ടൈബ്രേക്കര്‍ തീരുമാനിച്ചപ്പോള്‍ മൂന്നാം സെറ്റ് അനായാസം സ്വന്താമക്കി വീനസ് മുന്നേറി.