ശബരിമലയിലെ പുതിയ പ്രസാദത്തിന് ദേവസ്വം ബോര്‍ഡ് അംഗീകാരം

തിരുവനന്തപുരം : അടുത്ത മണ്ഡലകാലം മുതല്‍ ശബരിമലയിലെ ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും ചേരുവ മാറുന്നു. പളനിയിലെ പഞ്ചാമൃതക്കൂട്ട് വികസിപ്പിച്ച മൈസൂരുവിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഎഫ്ടിആര്‍ഐ (സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്) തയ്യാറാക്കിയ പുതിയ ചേരുവയിലുള്ള പ്രസാദം ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു.

ശബരിമലയില്‍ നിലവിലുള്ള അപ്പം, അരവണ പ്ലാന്റുകള്‍ക്ക് വലിയ മാറ്റം വരുത്താതെ തന്നെ പുതിയ ചേരുവയില്‍ പെട്ട പ്രസാദം തയ്യാറാക്കാനാകുമെന്ന് ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. പ്ലാന്റിലെ ജീവനക്കാര്‍ക്ക് ഗവേഷകരെത്തി പരിശീലനവും നല്‍കും.

ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.പത്മകുമാര്‍, അംഗം ശങ്കര്‍ദാസ്, കമ്മിഷണര്‍ എന്‍.വാസു എന്നിവര്‍ ഇന്നയെ സിഎഫ്ടിആര്‍ഐയില്‍ എത്തുകയും ഡയറക്ടറെ കണ്ട് പുതിയ ചേരുവയെ കുറിച്ച്‌ മനസിലാക്കുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *