തിരുവനന്തപുരം : കേരളത്തിലെ ആട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ അനിശ്ചിത കാല പണിമുടക്ക് ഉള്‍പടെയുള്ള പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയാണ്. 2014-ല്‍ നിശ്ചയിച്ച നിരക്കിലാണ് ഇും വാഹനങ്ങള്‍ ഓടുത്. ഇന്ധന വിലയിലും മറ്റ് വിവിധ ഇനങ്ങളിലുമുണ്ടായ നിരക്ക് വര്‍ദ്ധനവിന്റെ ഭാരം മുഴുവനും തൊഴിലാളികള്‍ ഏല്‍ക്കേണ്ടിവരുകയാണ്. ഇതിനു പുറമെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന റോഡ് സുരക്ഷാ ബില്ലിന്റെ ഭാഗമായി മോട്ടോര്‍ വ്യവസായ മേഖലയില്‍ നിന്നുതന്നെ സാധാരണക്കാര്‍ പുറംതള്ളപ്പെടുന്നത്.
ആട്ടോ, ടാക്‌സി നിരക്ക് കാലോചിതമായി വര്‍ദ്ധിപ്പിക്കുക, 15 വര്‍ഷത്തെ നികുതി തീരുമാനം പിന്‍വലിക്കുക, ലീഗല്‍ മെട്രോളജിയുടെ ഫൈന്‍ ഒഴിവാക്കുക, ക്ഷേമനിധി പരിഷ്‌ക്കരിക്കുക, ഇന്ധനവില കുറക്കുക, കേന്ദ്ര സര്‍ക്കാരിന്റെ റോഡ് സേഫ്റ്റി ബില്‍ പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ആട്ടോ, ടാക്‌സി, ലൈറ്റ് മോേട്ടാര്‍ മേഖലയിലെ തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുന്നത്.

മെയ് 10-ന് 25000 തൊഴിലാളികള്‍ അണിനിരന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുു. പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥം ഒാേട്ടാ, ടാക്‌സി & ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ (സി.ഐ.റ്റി.യു.) നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന ജാഥ ഏപ്രില്‍ 26-ന് ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തും. ജനറല്‍ സെക്രട്ടറി കെ.വി.ഹരിദാസ് ക്യാപ്റ്റനായ ജാഥ ചെങ്ങൂരില്‍ വെച്ച് ജില്ലയിലേക്ക് കടക്കും. ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, അമ്ബലപ്പുഴ, ആലപ്പുഴ ടൗണ്‍, കലവൂര്‍ എന്നീ ജംഗ്ഷനുകളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ചേര്‍ത്തല ടൗണില്‍ ജില്ലയിലെ പര്യടന പരിപാടി സമാപിക്കും. സമാപന സമ്മേളനം സി.പി.ഐ (എം) ജില്ലാ ആക്ടിംഗ് സെക്രട്ടറി ആര്‍.നാസര്‍ ഉദ്ഘാടനം ചെയ്യും. എ.എം.ആരിഫ് എം.എല്‍.എ. മുഖ്യ പ്രസംഗം നടത്തും. ജാഥാ മാനേജര്‍ അഡ്വ.മധുസൂദനന്‍, ജാഥാ അംഗങ്ങളായ കെ.സേതുമാധവന്‍, എ.വി.റസ്സല്‍, കെ.പി.ശെല്‍വന്‍, നാലാഞ്ചിറ ഹരി തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. സംസ്ഥാന ജാഥയ്ക്ക് വന്‍പിച്ച വരവേല്‍പ് നല്‍കി വിജയിപ്പിക്കണമെന്ന് യൂണിയന്‍ ജില്ലാ സെക്രട്ടറി എച്ച്.സലാം പ്രസ്താവനയില്‍ അറിയിച്ചു.












