വ​യ​നാ​ട് ജി​ല്ല​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

വ​യ​നാ​ട് ജി​ല്ല​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണംക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ളും ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​വും രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്നു. 26 മു​ത​ൽ ഓ​രോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലും എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം പ്ര​തി​ദി​നം പ​രി​മി​ത​പ്പെ​ടു​ത്തി.

മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​തം (150), ചെ​ന്പ്ര പീ​ക്ക് (200), സൂ​ചി​പ്പാ​റ (500), തോ​ൽ​പ്പെ​ട്ടി വ​ന്യ​ജീ​വി സ​ങ്കേ​തം(150), മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം(300), കു​റു​വ ദ്വീ​പ് ഫോ​റ​സ്റ്റ് (400), ക​ർ​ളാ​ട് ത​ടാ​കം (500), കു​റു​വ ഡി​ടി​പി​സി (400), പൂ​ക്കോ​ട് (3500), അ​ന്പ​ല​വ​യ​ൽ മ്യൂ​സി​യം (100), ചീ​ങ്ങേ​രി മ​ല (100), എ​ട​യ്ക്ക​ൽ ഗു​ഹ (1000), പ​ഴ​ശി പാ​ർ​ക്ക് മാ​ന​ന്ത​വാ​ടി, പ​ഴ​ശി സ്മാ​ര​കം പു​ൽ​പ്പ​ള്ളി, കാ​ന്ത​ൻ​പാ​റ (200 വീ​തം), ടൗ​ണ്‍ സ്ക്വ​യ​ർ (400), പ്രി​യ​ദ​ർ​ശി​നി (100), ബാ​ണാ​സു​ര ഡാം (3500), ​കാ​രാ​പ്പു​ഴ ഡാം (3500) ​എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​തി​ദി​നം അ​നു​വ​ദി​ക്കു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം.

ഉ​ത്ത​ര​വി​ന് 26 മു​ത​ൽ ഫെ​ബ്രു​വ​രി 14 വ​രെ​യാ​ണ് പ്രാ​ബ​ല്യം. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തും. ടൂ​റി​സം സെ​ന്‍റ​റു​ക​ളി​ൽ ആ​വ​ശ്യാ​നു​സ​ര​ണം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കും. സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ്മാ​രും ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യി​ൽ ഇ​ക്കാ​ര്യം ഉ​റ​പ്പ് വ​രു​ത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *