വ​ട​ക​ര​യി​ലും കോ​ഴി​ക്കോ​ട്ടും വോ​ട്ടു ക​ച്ച​വ​ടം ന​ട​ന്നെ​ന്ന് സി​പി​എം

കോഴിക്കോട്: വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വടകരയിലും കോഴിക്കോട്ടും വോട്ട് കച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഎം രംഗത്ത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കണ്ണൂരിലും സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും വോട്ടു കച്ചവടം നടത്തുവെന്ന് സംശയിക്കുന്നുണ്ട്. ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചു നല്‍കുകയാണ് ചെയ്തത്. വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ കോലീബി സഖ്യമാണ് ഇടത് സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിച്ചത്. പോളിംഗ് ദിവസം ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുപോലെ നിന്നാണ് ബൂത്തുകളില്‍ പ്രവര്‍ത്തിച്ചതെന്നും പലയിടത്തും ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായിരുന്നുവെന്നും മോഹനന്‍ ആരോപിച്ചു. വോട്ട് കച്ചവടം എത്രത്തോളം നടന്നുവെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കോണ്‍ഗ്രസിന് വോട്ട് മറിച്ച്‌ നല്‍കിയ മണ്ഡലങ്ങളില്‍ ബിജെപി ദുര്‍ബല സ്ഥാനാര്‍ഥികളെയാണ് മത്സര രംഗത്തിറക്കിയതെന്നും സിപിഎം വിലയിരുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷം ചേര്‍ന്ന അവലോകന യോഗത്തിലാണ് വോട്ടു കച്ചവടം നടത്തുവെന്ന നിഗമനത്തില്‍ സിപിഎം എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *