വ​ര്‍​ക്ക്ഷോ​പ്പി​ല്‍ തീ​പി​ടു​ത്തം: ഇരുപത്തഞ്ചോളം ​ബൈ​ക്കു​ക​ള്‍ ക​ത്തി​ന​ശി​ച്ചു

തിരുവനന്തപുരം: കാ​ട്ടാ​ക്ക​ട​യ്ക്ക് സ​മീ​പം ന​ക്രാം​ചി​റ​യി​ല്‍ സ്കൂ​ട്ട​ര്‍ വ​ര്‍​ക്ക്ഷോ​പ്പി​ല്‍ വ​ന്‍ തീ​പി​ടു​ത്തം. ഇ​രു​പ​ത്ത​ഞ്ചോ​ളം സ്കൂ​ട്ട​റു​ക​ളും ബൈ​ക്കു​ക​ളും ക​ത്തി ന​ശി​ച്ചു. ക​ട പൂ​ര്‍​ണ്ണ​മാ​യും ക​ത്തി. പാ​ലേ​ലി സ്വ​ദേ​ശി ജ​യ​ന്‍റെ വ​ര്‍​ക്ക്ഷോ​പ്പാ​ണ് ക​ത്തി ന​ശി​ച്ച​ത്.

അ​ര്‍​ധ​രാ​ത്രി 12 ഓടെയായിരുന്നു സംഭവം. തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സ​മീ​പ​വാ​സി​ക​ള്‍ വി​വ​രം പോ​ലീ​സി​നെ​യും ഫ​യ​ര്‍ ഫോ​ഴ്സി​നെ​യും അ​റി​യി​ച്ചു. ഇ​വ​ര്‍ എ​ത്തി തീ ​കെ​ടു​ത്തി​യെ​ങ്കി​ലും വ​ര്‍​ക്ക്ഷോ​പ്പ് പൂ​ര്‍ണമാ​യും ക​ത്തിന​ശി​ച്ചി​രു​ന്നു. സ​മീ​പ​ പ്രദേശങ്ങളിലേക്ക് തീ ​പ​ട​രാ​ത്ത​തി​നാ​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ക​ട​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കു​ക​ള്‍ ഒ​ന്നാ​കെ ക​ത്തി​യ​മ​ര്‍​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *