വ്യവസായിയുടെ ആത്മഹത്യ; പ്രതിപക്ഷം പ്രതിഷേധിച്ച്‌ സഭയില്‍ നിന്നിറങ്ങിപ്പോയി.

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെട്ടിട നിര്‍മാണത്തില്‍ അപാകത ഇല്ലെന്ന് ടൗണ്‍ പ്ലാനര്‍ വ്യക്തമാക്കിയതാണെന്നും നരഹത്യയാണ് നടന്നതെന്നും പ്രമേയത്തിന് അനുമതി തേടിയ സണ്ണി ജോസഫ് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നകാര്യം നഗരകാര്യ റീജിയണല്‍ ഡയറക്ടര്‍ പരിശോധിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ മറുപടി പറഞ്ഞു. ആത്മഹത്യ നിര്‍ഭാഗ്യകരമാണെന്നും ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ കേരളത്തിലെത്തി വ്യവസായം തുടങ്ങിയാല്‍ പരദേശത്തേക്ക് അയക്കുന്ന അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *