
വ്യഭിചരിച്ചുവെന്ന് ആരോപിച്ച് സൗദിയില്‍ ശ്രീലങ്കന്‍ വംശജയെ കല്ലെറിഞ്ഞുകൊല്ലാന്‍ ഷരിയത് കോടതിയുടെ ഉത്തരവ്. എന്നാല്‍ യുവതിയുമായി കിടക്ക പങ്കിട്ട ശ്രീലങ്കന്‍ വംശജനായ കാമുകന് 100 ചാട്ടവാറടി മാത്രമാണ് കോടതി വിധിച്ചത്. യുവതിയുടെ ശിക്ഷ ഇളവ് ചെയ്യണമെന്ന ആവശ്യവുമായി ശ്രീലങ്ക രംഗത്തെത്തി.
2013 മുതല്‍ റിയാദില്‍ ജോലിനോക്കുന്ന 45 കാരിയായ യുവതിക്കെതിരെയാണ് കോടതി ഉത്തരവ്. മറ്റൊരാളുമായി രഹസ്യ ബന്ധം പുലര്‍ത്തുകവഴി ഭര്‍ത്താവിനെ യുവതി വഞ്ചിക്കുകയായിരുന്നു. മരണംവരെ യുവതിയെ കല്ലെറിയണമെന്നും കോടതി നിര്‍ദേശിച്ചു.













