വേനല്‍ക്കാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ മാമ്പഴവും ബെസ്റ്റാണ്

വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. ഇവ കൊണ്ട് നിരവധി വിഭവങ്ങൾ തയ്യാറാക്കാം. എന്നാൽ രുചിക്ക് അപ്പുറത്ത് ഇവയ്ക്ക് പോഷക ഗുണങ്ങളേറെയുണ്ട്. ന്യൂട്രീഷനലിസ്റ്റായ മുൻമുൻ ഗനേരിവാൾ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് മാമ്പഴത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്.

ഫാറ്റ ഫ്രി, കൊളസ്ട്രോൾ ഫ്രി ആയ മാമ്പഴം ദിവസേനം കഴിച്ചാലും നിങ്ങൾ തടി വെയ്ക്കില്ല. പെക്ടിൻ, വിറ്റാമിൻ, മിനറലുകൾ എന്നിവ നല്ല രീതിയിൽ അടങ്ങിയതിനാൽ മാമ്പഴം കഴിച്ചാൽ വയറു നിറഞ്ഞ അനുഭവം കൂടുതൽ നേരം ലഭിക്കും.

വിറ്റാമിൻ ബി6 ന്റെ കലവറയായ മാമ്പഴം ഹോർമോണുകളെ ശരിയായ വിധത്തിൽ ത്വരിതപ്പെടുത്തുകയും പിഎംഎസ് അഥവ പ്രിമെനുസ്ട്രൽ സിൻഡ്രോം എന്നറിയപ്പെടുന്ന അവസ്ഥയെ മറികടക്കാനായി സഹായിക്കുന്നു. വിറ്റാമിൻ ഇ അടങ്ങിയതിനാൽ ലൈംഗിക ഹോർമോണുകളെ ഇവ ശരിയായ വിധത്തിൽ ഉത്തേജിപ്പിക്കുന്നു.

ഇതിൽ അടങ്ങിയിരിക്കുന്ന പ്രി ബയോട്ടിക്ക് ഫൈബറുകൾ മലബന്ധ പ്രശ്നങ്ങളെ ഉന്മൂലനം ചെയ്യുന്നു.മാമ്പഴത്തിൽ അടങ്ങിയ വിറ്റാമിൻ എ ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമാണ്.

വിറ്റാമിൻ സി ധാരാളമടങ്ങിയിരിക്കുന്നതിനാൽ ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു

അരമണിക്കൂറോളം മാമ്പഴം വെള്ളത്തിൽ ഇട്ട് ശേഷം കഴുകിയെടുത്ത് ഉപയോഗിക്കാം. രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് മാമ്പഴം കഴിക്കാൻ പറ്റിയ സമയം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *