വെള്ളാപ്പള്ളിയുമായി യു.ഡി.എഫ്‌. ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍


വെള്ളാപ്പള്ളിയുമായി യു.ഡി.എഫ്‌. ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. വെള്ളാപ്പള്ളി നടേശന്റെ ബി.ഡി.ജെ.എസ്‌. പാര്‍ട്ടി നേരിട്ടു സമീപിച്ചാല്‍ ചര്‍ച്ച നടത്തുന്ന കാര്യം അപ്പോള്‍ തീരുമാനിക്കാം. അതല്ലാതെ പത്രത്തില്‍ വരുന്ന കാര്യങ്ങള്‍ മാത്രം പരിഗണിച്ച്‌ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. അവര്‍ ഇന്നു പറയുന്നതല്ല നാളെ പറയുന്നത്‌. മുന്നണിയിലെ സീറ്റ്‌ തര്‍ക്കം സ്വാഭാവികമാണ്‌. മാധ്യമങ്ങള്‍ പറയുന്നതുപോലെ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും യു.ഡി.എഫിയില്‍ ഇല്ല. ഏതെങ്കിലും ഒരു സീറ്റിനെക്കുറിച്ച്‌ മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ വ്യക്‌തിപരമായി അഭിപ്രായം പറയാന്‍ കഴിയില്ല.




Sharing is Caring