വീണ്ടുമൊരു നവാഗത സംവിധായകനൊപ്പം മമ്മൂട്ടി; മമ്മൂട്ടിക്കൊപ്പം മിയയും


താരരാജാവാണെങ്കില്‍ കൂടിയും അതിന്റെ അഹങ്കാരമോ തലക്കനമോ ഒന്നുമില്ല മമ്മൂട്ടിയ്ക്ക്. ഒന്നല്ല ഒത്തിരി നവാഗത സംവിധായകരെ സിനിമയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ താരം കൂടിയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. മമ്മൂട്ടി വീണ്ടുമൊരു നവാഗത സംവിധായകന് ഡേറ്റ് നല്‍കിയിരിക്കുകയാണ്. ഈ വര്‍ഷം താരം മൂന്ന് നവാഗത സംവിധായകര്‍ക്കാണ് അവസരം നല്‍കിയിരിക്കുന്നത്.
നവാഗതനായ ശരത് സന്ദിത്തിന്റെ ചിത്രത്തിലാണ് മമ്മൂട്ടി നായകനായെത്തുന്നത്. ബാംഗ്ലൂരില്‍ ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. പ്രശസ്ത പരസ്യ സംവിധായകന്റെ ചിത്രം തീര്‍ത്തുമൊരു കൊമേഴ്ഷ്യല്‍ എന്റര്‍ടെയ്‌നറാകും. ശരത്തും മമ്മൂട്ടിയും ഇതാദ്യമായല്ല ഒന്നിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ശരത്ത് ഒരു പരസ്യം സംവിധാനം ചെയ്തിട്ടുണ്ട്.
മിയയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത്. ഒരു മുംബൈ മോഡലും മമ്മൂട്ടിയുടെ നായികയായെത്തും. അജിത് പൂജപ്പുരയാണ് തിരക്കഥ. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയുടെ ജയില്‍ സീക്വന്‍സുകളാണ് ബാംഗ്ലൂരില്‍ ചിത്രീകരിക്കുക. ചിത്രത്തില്‍ ജയില്‍ വാര്‍ഡനായി ജൂബി നൈനാനും വേഷമിടും. ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.




Sharing is Caring