മദ്ധ്യപ്രദേശില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരില്‍ ഒരാളുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഒരു കോടി രൂപ നല്കി. മന്ദ്സോര് സന്ദര്‍ശിച്ച ചൗഹാന്, നേരിട്ടാണ് ഘന്‍ശ്യാം ധക്കഡിന്റെ കുടുംബത്തിന് ഒരു കോടിയുടെ ചെക്ക് കൈമാറിയത്.
കൊല്ലപ്പെട്ട ആറു പേരുടെ കുടുംബത്തിനും ഓരോ കോടി രൂപ വീതം നല്കാന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

കര്‍ഷകര്‍ക്ക് നേരെയുണ്ടായ വെടിവയ്പിന് കാരണക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി കര്‍ശന ശിക്ഷ നല്‍കുമെന്ന് ചൗഹാന് ഉറപ്പ് നല്കി.
അതേസമയം, മന്ദ്സോര് വെടിവയ്പിനെ കുറിച്ച് അനേഷ്വക്കാന് ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. വിരമിച്ച ജസ്റ്റിസ് ജെ.കെ. ജയിനാണ് അന്വേഷിക്കുക.
സ്ഥിതിഗതികള്‍ നിയന്ത്രിയ്ക്കാന്‍ വേണ്ടി ഭരണകൂടവും പോലീസും സ്വീകരിച്ച നടപടി കമ്മീഷന് അന്വേഷിക്കും. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചൗഹാന് 28 മണിക്കൂര്‍ നിരാഹാര സമരം നടത്തിയിരുന്നു.













