മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കില്‍ ജിംസനായി സമുദ്രക്കനി


രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ച ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലുള്ള മഹേഷിന്റെ പ്രതികരാത്തിന്റെ തമിഴ് റീമേയ്ക്കില്‍ സമുദ്രക്കനിയും. ചിത്രത്തില്‍ വില്ലനായാണ് സമുദ്രക്കനി പ്രത്യക്ഷപ്പെടുക. മലയാളത്തില്‍ സുജിത് ശങ്കര്‍ അവതരിപ്പിച്ച ജിംസനെന്ന വില്ലന്‍ കഥാപാത്രത്തെയാണ് തമിഴ് റീമേക്കില്‍ സമുദ്രക്കനി അവതരിപ്പിക്കുന്നത്.
പ്രിയദര്‍ശന്‍ വീണ്ടും തമിഴകത്തേയ്ക്ക് കടക്കുന്ന ചിത്രം കൂടിയാണ് മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്ക്. സില സമയങ്കളിലായിരുന്നു പ്രിയന്‍ അവസാനമായി സംവിധാനം ചെയ്ത തമിഴ് സിനിമ. കരുണാനിധി കുടുംബത്തിലെ ഇളമുറക്കാരന്‍ സ്റ്റാലിനാണ് ഫഹദ് ഫാസില്‍ ചെയ്ത മഹേഷ് ഭാവനയുടെ വേഷം ചെയ്യുക. മലയാളത്തില്‍ അപര്‍ണ ബാലമുരളി ചെയ്ത ജിംസിയുടെ കഥാപാത്രം നമിത പ്രമോദും ചെയ്യും.
മഹേഷിന്റെ പ്രതികാരം പോലെ ആയിരിക്കില്ല തമിഴ് പതിപ്പെന്നും കഥയിലും കഥാപാത്രങ്ങളിലും ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കുമെന്നും തമിഴ് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ചിത്രത്തില്‍ മാറ്റം വരുത്തുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മൂണ്‍ഷോട്ട് എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജൂലൈ 15ന് ചിത്രീകരണം ആരംഭിക്കും




Sharing is Caring