തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് സംസ്ഥാനത്ത് 1103 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്, 240 പേര്. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം നൂറില്‍ കുറവാണെങ്കിലും ആശങ്കാജനകമായ സാഹചര്യം തന്നെയാണ് നിലവിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന വന്നവരും 106 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 838 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര് രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 35 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
എറണാകുളം ജില്ലയില്‍ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന് (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 59 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 88 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, കോട്ടയം ജില്ലയിലെ 67 പേര്‍ക്കും, കൊല്ലം ജില്ലയിലെ 63 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 49 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 38 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ 4, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 വീതം, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ്. ജവാന്മാര്ക്കും, 3 കെ.എഫ്.സി. ജീവനക്കാര്‍ക്കും, 2 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, 8 കെ.എസ്.സി. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 3 ഡി.എസ്.സി. ജവാന്മാര്ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ 229 പേരുടെയും, മലപ്പുറം ജില്ലയില്‍ 185 പേരുടെയും,പത്തനംതിട്ട ജില്ലയില്‍ 150 പേരുടെയും, എറണാകുളം ജില്ലയില്‍ 77 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 70 പേരുടെയും, കോഴിക്കോട് ജില്ലയില്‍ 62 പേരുടെയും, കൊല്ലം ജില്ലയില്‍ 50 പേരുടെയും, കോട്ടയം ജില്ലയില്‍ 49 പേരുടെയും, വയനാട് ജില്ലയില്‍ 45 പേരുടെയും, തൃശൂര്‍ ജില്ലയില്‍ 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ 36 പേരുടെയും, പാലക്കാട് ജില്ലയില്‍ 24 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 23 പേരുടെയും, ഇടുക്കി ജില്ലയില്‍ 12 പേരുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.