തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാറിന്റെ കോവിഡ് ഫലം നെഗറ്റീവ്


തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാറിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. നേരത്തെ നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മേയറും പരിശോധനയ്ക്ക് വിധേയനായത്.


25 കൗണ്‍സിലര്‍മാരെ പരിശോധന നടത്തിയപ്പോഴാണ് ഏഴു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. കോര്‍പറേഷനിലെ രണ്ട് സ്ഥിരം സമിതി അധ്യക്ഷന്മാര്‍ക്കും രോഗം കണ്ടെത്തിയിരുന്നു. ഇവര്‍ ഇരുവരും പങ്കെടുത്ത കോവിഡ് അവലോകന യോഗം കഴിഞ്ഞദിവസം കോര്‍പറേഷനില്‍ നടന്നിരുന്നു. തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ നിരീക്ഷണത്തിലായത്.




Sharing is Caring