വീഡിയോ ചാറ്റിനിടയില്‍ മോഡല്‍ ആത്മഹത്യ ചെയ്തു


മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായ താരം ഭര്‍ത്താവുമായി സ്‌കൈപ്പില്‍ വീഡിയോ കോള്‍ നടത്തിക്കൊണ്ടിരിക്കെ ആത്മഹത്യ ചെയ്തു. ബംഗ്ലാദേശി മോഡല്‍ റിസില ബിന്തെയാണ് (22) മരിച്ചത്. ദമ്പതികള്‍ക്ക് മൂന്നു വയസുള്ള ഒരു മകളുണ്ട്.
ഭര്‍ത്താവ് ഇമുറുല്‍ ഹസ്സനുമായുള്ള തര്‍ക്കമാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് പറയുന്നു. റിസിലയെക്കുറിച്ച് വിവരമില്ലാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് അബോധാവസ്ഥയില്‍ താരത്തെ കണ്ടെത്തിയത്. ഫ്‌ലാറ്റിലെ വാതില്‍ വെട്ടിപ്പൊളിച്ച് അകത്തുകടന്നു ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പൊഴേയ്ക്കും മരിച്ചിരുന്നു.




Sharing is Caring