വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി ഒരാള്‍ വയോധികയെ ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തി സ്വര്‍ണമാല കവര്‍ന്നു

കണ്ണൂരില്‍ ഒരു വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി ഒരാള്‍ വയോധികയെ ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തി സ്വര്‍ണമാല കവര്‍ന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശിനിയായ നാരായണിക്കാണ് പരിക്കേറ്റത്.

ഗുരുതര പരിക്കേറ്റ 78കാരിയായ നാരായണിയെ കണ്ണൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയോട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൂന്നരപ്പവന്റെ സ്വര്‍ണമാലയാണ് ആക്രമി കവര്‍ന്നത്. വയോധിക വെള്ളമെടുക്കാന്‍ അകത്തേക്ക് പോകുന്നതിനിടെ ബാഗില്‍ സൂക്ഷിച്ച ചുറ്റികകൊണ്ട് തലയ്ക്ക് പിന്നില്‍ അടിക്കുകയായിരുന്നു. ഇവരുടെ മകന്‍ വൈകിട്ട് വീട്ടില്‍ എത്തിയപ്പോഴാണ് വയോധികയെ അവശനിലയില്‍ കണ്ടെത്തിയത്.

മാസ്‌ക്ക് ധരിച്ചാണ് ആക്രമി എത്തിയത്. അതിനാല്‍ വന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നുമാണ് അവര്‍ മൊഴി നല്‍കിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *