വി ഫോർ കൊച്ചിക്കും ജ: കെമാൽ പാഷക്കുമെതിരെ മുഖ്യമന്ത്രിയുടെ വിമർശനം

വൈറ്റില-കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വിമർശനങ്ങൾക്കും വേദിയായി. വി ഫോർ കൊച്ചിക്കും ജസ്റ്റിസ് കെമാൽ പാഷക്കുമെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. പാലത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചവർ കൊഞ്ഞാണൻമാരാണെന്ന് മന്ത്രി ജി.സുധാകരനും ആരോപിച്ചു.

ഉദ്ഘാടനത്തിന് മുന്നേ വൈറ്റില മേൽ പാലം തുറന്ന് കൊടുത്ത വി ഫോർ കൊച്ചി സംഘടനയുടെ നടപടി നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പാലം തുറക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയും വി ഫോർ കൊച്ചിക്കെതിരെ ആഞ്ഞടിച്ചത്. സർക്കാറിൻറെ നേട്ടത്തിൽ അസ്വസ്ഥരാകുന്ന ചിലർ കുത്തിതിരിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു പിണറായി വിജയൻറെ പ്രതികരണം. വി ഫോർ കൊച്ചിക്കനുകൂലമായി നിലപാടെടുത്ത ജ: കെമാൽ പാഷയേയും മുഖ്യമന്ത്രി വിമർശിച്ചു.

മുഖ്യമന്ത്രിക്ക് പിന്നാലെ സംസാരിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍റെ പ്രതികരണം കുറേക്കൂടി രൂക്ഷമായ ഭാഷയിലായിരുന്നു. അപവാദം പ്രചരിപ്പിച്ചവർ കൊഞ്ഞാണൻമാരാണെന്നായിരുന്നു ജി.സുധാകരന്‍റെ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *