കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ എം.എല്‍.എയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല വനിതാ കമ്മിഷനില്‍ പരാതി നല്‍കി. പറവൂരിലെ വിവാദ പ്രസംഗത്തില്‍ തനിക്കെതിരെ കേസ് നല്‍കിയത് അഭിമാനക്ഷതമുണ്ടാക്കിയെന്നാണ് ശശികലയുടെ പരാതി.
നിലവിലുള്ള കേസിന്റെ വിശദാംശങ്ങള്‍ സംസ്ഥാന പൊലിസ് മേധാവിയില്‍ നിന്ന് വാങ്ങുകയും എം.എല്‍.എയെ വിളിച്ചുവരുത്തി അന്വേഷണം നടത്തുകയും വേണം. താന്‍ പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്നും ശശികല പരാതിയില്‍ പറയുന്നു.














