വിമര്‍ശനം അതിരുകടന്നു; ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനെ പുറത്താക്കി


ബിഹാര്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്ന് അശോക് ചൗധരിയെ പുറത്താക്കി. പാര്‍ട്ടിക്കെതിരെ നിരന്തരം ആരോപണം ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ധനന്‍ ത്രവേദി പറഞ്ഞു.


നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അശോക് ചൗധരി. നിതീഷ് ബി.ജെ.പിക്കൊപ്പം ചേക്കേറിയതോടെ ഇയാളുടെ മന്ത്രിസ്ഥാനം പോയി. മഹാസഖ്യം നിലനിര്‍ത്താന്‍ നേതൃത്വം ശ്രമിച്ചില്ലെന്നായിരുന്നു അശോക് ചൗധരിയുടെ ആരോപണം.


കൗകബ് ഖാദരിക്കാണ് താല്‍ക്കാലിക ചുമതല. നവംബറില്‍ സംഘടനാ തെരഞ്ഞെടുപ്പിലൂടെ മുഴുസമയ പ്രസിഡന്റിനെ നിയോഗിക്കുമെന്ന് ബിഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് സി.പി ജോഷി പറഞ്ഞു.



Sharing is Caring