വി​ജേ​ന്ദ​റി​ന്റെ​ ആ​ദ്യ​ കി​രീ​ട​ പോ​രാ​ട്ടം​ നാ​ളെ​


പ്രൊഫഷണൽ ബോക്‌സിങിലേക്ക് മാറിയ ഇന്ത്യൻ സൂപ്പർതാരം വിജേന്ദർ സിങിന്റെ ആദ്യ കിരീട പോരാട്ടം നാളെ.


ന്യൂദൽഹിയിലെ ത്യാഗരാജ സ്‌റ്റേഡിയത്തിൽ രാത്രി 7ന് നടക്കുന്ന നടക്കുന്ന മത്സരത്തിൽ എതിരാളി വെയ്ൽസിൽ ജനിച്ച് ഓസ്‌ട്രേലിയയിലേക്ക് ചേക്കേറിയ ബോക്‌സർ കെറി ഹോപ്പ് എതിരാളി. ഏഷ്യാ പസഫിക് സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യൻപട്ടത്തിനായുള്ള പോരാട്ടമാണ് അരങ്ങേറുന്നത്.


വേൾഡ് ബോക്‌സിങ് കൗൺസിലിന്റെ മിഡിൽ വെയ്റ്റ് ചാമ്പ്യനായ കെറി ഹോപ്പ് വിജേന്ദറിനെ നേരിടാനായാണ് സൂപ്പർ മിഡിൽവെയ്റ്റ് വിഭാഗത്തിലേക്ക് മാറിയത്.

പ്രൊഫഷണൽ ബോക്‌സിങിൽ വിജേന്ദറിന്റെ ഏഴാം പോരാട്ടമാണിത്



Sharing is Caring