രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലകുറച്ചു. പെട്രോളിന് 2.25 രൂപയും ഡീസലിന് 42 പൈസയുമാണ് കുറച്ചിരിക്കുന്നത്. എണ്ണക്കമ്പനികള്‍ ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ധനവില കുറയ്ക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.













